ന്യൂദൽഹി- കാർഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാൻ സുപ്രീംകോടതി രൂപീകരിച്ച സമിതിയിൽനിന്ന് ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് ഭൂപീന്ദർ സിംഗ് മൻ രാജിവെച്ചു. സുപ്രീം കോടതിയാണ് കർഷക നിയമം പഠിക്കാൻ സമതിയെ നിയോഗിച്ചത്. ഇദ്ദേഹമടക്കം സമിതിയിലെ മുഴുവൻ അംഗങ്ങളും കാർഷിക നിയമത്തെ അനുകൂലിക്കുന്നവരാണ്. തുടർന്ന് സമിതിയെ കർഷകർ നിരാകരിച്ചിരുന്നു. അശോക് ഗുലാത്തി, ഡോ. പ്രമോദ് കുമാർ ജോഷി, അനിൽ ധൻവാത് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.