Sorry, you need to enable JavaScript to visit this website.

ഇഷ്ടം പോലെ രസം കുടിച്ചോളൂ,  കൊറോണ ചത്ത് പണ്ടാരമടങ്ങും-മന്ത്രി 

ചെന്നൈ-രസം കഴിച്ചാൽ കൊറോണ വൈറസ് ചാകുമെന്ന പ്രസ്താവനയുമായി  തമിഴ്‌നാട് മന്ത്രി രാജേന്ദ്ര ബാലാജി. ദിവസവും അര ഗ്ലാസോ ഒരു ഗ്ലാസോ രസം കഴിച്ചാൽ മതിയെന്നാണ് മന്ത്രിയുടെ പ്രസ്താവന . 'നിങ്ങളുടെ മെനുവിൽ രസവും സാമ്പാറും ഭാഗമാക്കുക. അര ഗ്ലാസോ ഒരു ഗ്ലാസോ രസം ദിവസവും കുടിക്കുക. കൊറോണ വൈറസ് ചത്തുപോകും, അല്ലെങ്കിൽ ഓടിപ്പോകും. ഞാൻ ദിവസവും രസം കുടിക്കും. എവിടെ പോയാലും രസം കുടിക്കുന്നത് മുടക്കില്ല' രാജേന്ദ്ര ബാലാജി പറഞ്ഞു. ബാലാജിയുടെ പ്രസംഗം കേട്ട് കൂടിനിന്നവർ ചിരിക്കുന്നതും വീഡിയോയിൽ കാണാം. കോവിഡ്19നെ പ്രതിരോധിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചതിന് തന്റെ സർക്കാരിനെ പ്രശംസിച്ച ബാലാജി കോവിഡിനെ നേരിടാൻ തമിഴ്‌നാട്ടിലെ ജനങ്ങളുടെ ഭക്ഷണ രീതി സഹായിക്കുന്നുവെന്നും പറഞ്ഞു.  'കോവിഡ് വ്യാപനം തടയാൻ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കടുത്ത നടപടികൾ എടുത്തിട്ടുണ്ട്. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് മരണനിരക്ക് കുറവായിരുന്നു. നമ്മൾ കഴിക്കുന്ന ഭക്ഷണം അത്തരത്തിലുള്ളതാണ്. മഞ്ഞൾ വെള്ളം ഉപയോഗിച്ച് നമ്മൾ കുളിക്കുന്നു. ഇഞ്ചിയും കുരുമുളകും പോലുള്ള സുഗന്ധവ്യഞ്ജനങ്ങൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു' ബാലാജി പറഞ്ഞു.

Latest News