മുംബൈ-കോവിഡ് മഹാമാരിയില്‍നിന്ന് സമ്പദ്ഘടന അതിവേഗത്തില്‍ തിരിച്ചുവരുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ക്ക് അത്രതന്നെ ആശ്വസിക്കാന്‍ വകയില്ലെന്നാണ് റിപ്പോര്‍ട്ട്. 2020 സെപ്റ്റംബറിലെ 7.5ശതമാനത്തില്‍നിന്ന് 2021 സെപ്റ്റംബറോടെ കിട്ടാക്കടം 13.5 ശതമാനമായി കുതിക്കുമെന്നാണ് വിലയിരുത്തല്‍.അങ്ങനെയെങ്കില്‍ 22 വര്‍ഷത്തെ ബാങ്കിങ് ചരിത്രത്തിലാദ്യമായാണ് കിട്ടാക്കടത്തില്‍ ഇത്രയും വര്‍ധനയുണ്ടാകുക. കിട്ടാക്കടത്തിന്റെ തോത് കുറച്ചുകാണിക്കുന്നതിന്റെ ഭാഗമായി 2019-20 സാമ്പത്തികവര്‍ഷത്തില്‍ 2,37,876 കോടി രൂപയാണ് ബാങ്കുകള്‍ എഴുതിത്തള്ളിയത്. കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങിയതുമായി ബന്ധപ്പെട്ടാണ് വിപണിയില്‍ അതിവേഗവളര്‍ച്ചയുണ്ടായിട്ടുള്ളത്. എന്നാല്‍ കോവിഡിന്റെ രണ്ടാഘട്ട വ്യപനവും ജനതികവ്യതിയാനം വന്ന വൈറസിന്റെ വരവും ഭീഷണിയാണെന്ന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ടി(എഫ്എസ്ആര്‍)ല്‍ പറയുന്നു.