പൂനെ- കോവിഡ് പ്രതിരോധ കുത്തിവെപ്പിനായുള്ള കോവിഷീല്‍ഡ് വാക്‌സിന്‍
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ചു തുടങ്ങി.
സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ പൂനെ നഗരത്തിലെ കേന്ദ്രത്തില്‍നിന്ന് മൂന്ന് ട്രക്ക് വാക്‌സിന്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചു.
ജനുവരി 16 മുതലാണ് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. 1.1 കേടി ഡോസ് വാക്‌സിനാണ് കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച സിറം ഇന്‍സ്റ്റിറ്റിയൂട്ടിന് ഓര്‍ഡര്‍ നല്‍കിയത്. ജി.എസ്.ടിയടക്കം 210 രൂപയാണ് വില. ഏപ്രിലോടെ 4.5 കോടി ഡോസ് കൂടി വാങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. മൊത്തം 1,100 കോടിയുടെ കോവിഷീല്‍ഡാണ് വാങ്ങുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.