നാല് വര്‍ഷത്തിനകം വിവാഹം, പിന്നെ അഭിനയമില്ലെന്ന് നമിത

കൊച്ചി- നാല് വര്‍ഷത്തിനകം വിവാഹം കഴിക്കുമെന്നും അതിന് ശേഷം അഭിനയിക്കില്ലെന്നും നടി നമിത പ്രമോദ്. വിവാഹം കഴിഞ്ഞാല്‍ ചെയ്യാന്‍ മറ്റു ചില കാര്യങ്ങള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. അതുമായി മുന്നോട്ടുപോകാനാണ് ആഗ്രഹമെന്നും തെലുങ്കിലും മലയാളത്തിലും സജീവമായ നടി പറഞ്ഞു.
രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് സിനിമയിലൂടെയായിരുന്നു നമിതയുടെ അരങ്ങേറ്റം. അതില്‍ ബാലതാരമായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങളില്‍ നായികയായി. വിക്രമാദിത്യന്‍, പുള്ളിപ്പുലികളും... എന്നീ സിനിമകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതായും നമിത പറഞ്ഞു. 
തെലുങ്കു സിനിമകളില്‍ അഭിനയിച്ചെങ്കിലും ഗ്ലാമറസായ റോളുകള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും നമിത പറഞ്ഞു.
 

Latest News