Sorry, you need to enable JavaScript to visit this website.

തമിഴകത്തെ തിയേറ്ററുകളിലെ തിരക്കില്‍  കൊറോണയ്ക്ക് നില്‍ക്കാനിടമില്ല 

ചെന്നൈ-തമിഴ് നാട്ടില്‍ നീണ്ട മാസങ്ങള്‍ക്ക് ശേഷം തിയേറ്ററുകള്‍ വീണ്ടും സജീവമാവുമ്പോള്‍ സൂപ്പര്‍താരം വിജയിന്റെ  മാസ്റ്ററാണ്  ആദ്യമായി പ്രേക്ഷകരിലേക്ക് എത്തുന്നത്. ജനുവരി 13നാണ് ചിത്ര0 റിലീസ് ആകുന്നത്. 50% പേരെയാണ് തിയേറ്ററില്‍ പ്രവേശിപ്പിക്കുക. 
മാസ്റ്ററിന്റെ  അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞിരിയ്ക്കുകയാണ്.  എന്നാല്‍, തമിഴ് നാട്ടിലെ   തിയേറ്ററുകള്‍ക്ക് മുന്നില്‍ കാണുന്ന കാഴ്ചകള്‍ ആശങ്ക ജനിപ്പിക്കുന്നതാണ്.  തിയേറ്ററിന്റെ  മുന്‍പില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എത്തിയ ആരാധകരുടെ വന്‍ തിക്കും തിരക്കുമാണ്. കോവിഡ്  മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വിജയ് ആരാധകര്‍ കൂട്ടംകൂടിയിരിക്കുന്നത്. ചെന്നൈയിലെ തിയേറ്ററുകള്‍ക്ക് മുന്നിലെ തിരക്കിന്റെ  ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്
ചെന്നൈയിലെ റാം, രോഹിണി എന്നീ തിയേറ്ററുകള്‍ക്ക് മുന്നില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇതില്‍ കൂടുതലും.കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കുക എന്നത്  കാറ്റില്‍ പറത്തി, ക്യൂ പോലും പാലിക്കാതെ തിക്കിതിരക്കുകയാണ് ആരാധകക്കൂട്ടം. പാവം കോവിഡ് ഫാന്‍സിന്റെ തിരക്കിനിടയില്‍ നില്‍ക്കാന്‍ സ്ഥലം കാണാതെ ക്ലേശിക്കുകയാണ്. 
 

Latest News