ചെന്നൈ-ഭാരതിരാജ സംവിധാനം ചെയ്ത 'എന്‍ ഉയിര്‍ തോഴന്‍' എന്ന ചിത്രത്തില്‍ നായകനായി തമിഴ് സിനിമ ലോകത്തേക്ക് ചുവടു വെച്ച നടനാണ് ബാബു. 'മാനസര വാഴ്ത്തുക്കളേന്‍' എന്ന സിനിമയില്‍ ഒരു സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ബാബു ശരീരം തളര്‍ന്ന് ദീര്‍ഘ നാളായി കിടത്തത്തിലാണ് ബാബു. ബാബുവിന്റെ അവസ്ഥ അറിഞ്ഞ ഭാരതിരാജ കഴിഞ്ഞ ദിവസം അദ്ദേഹത്തെ കാണാനെത്തിയിരുന്നു. ചികിത്സയ്ക്കും മറ്റുമായുള്ള പണമില്ലാത്തതിനാല്‍ കടുത്ത ദുരിതത്തിലൂടെയാണ് അദ്ദേഹം ഇപ്പോള്‍ കടന്നു പോകുന്നതെന്നും സഹായിക്കണമെന്നും ആരുമില്ലെന്നും ബാബു ഭാരതിരാജയോട് പറഞ്ഞു. കോവിഡ് പ്രതിസന്ധികൂടിയായതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. ഇത് കേട്ട് വികാരാധീനനാവുകയാണ് ഭാരത രാജയും. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.തൊണ്ണൂറുകളിലെ 'പെരും പുലി, തയ്യമ്മ' തുടങ്ങിയ ചിത്രങ്ങളിലും ബാബു നായകനായി അവതരിപ്പിച്ചിട്ടുണ്ട്. പ്രകാശ് രാജിനെ നായകനാക്കി രാധാ മോഹന്‍ സംവിധാനം ചെയ്ത സ്‌മൈല്‍ പ്ലീസ് എന്ന സിനിമയ്ക്ക് വേണ്ടി ബാബു സംഭാഷണം എഴുതിയെങ്കിലും സിനിമ പുറത്തിറങ്ങിയില്ല.