Sorry, you need to enable JavaScript to visit this website.

ഷവര്‍മയില്‍ എലി; വീഡിയോ വൈറലായതിനെ തുടര്‍ന്ന് റെസ്‌റ്റോറന്റ് പൂട്ടി

ലാഹോര്‍- ഷവര്‍മയില്‍ എലിയെ കണ്ടെത്തിയ റെസ്‌റ്റോറന്റിന് താഴ് വീണു.
പാക്കിസ്ഥാനിലെ പഞ്ചാബ് തലസ്ഥാനത്താണ് സംഭവം. സമ്പന്നരുടെ കേന്ദ്രമായ പ്രദേശത്തെ റെസ്റ്റോറന്റിലുണ്ടായ അനുഭവം സാലിഹി സലീം എന്നയാല്‍ മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
വീഡിയോയും ചിത്രങ്ങളും വൈറലായതോടെ അധികൃതര്‍ക്ക് നടപടി സ്വീകരിക്കാന്‍ പറ്റാതായി.
തന്റെ പത്ത് വയസ്സായ മരുമകളാണ് ഷവര്‍മ റോളില്‍ എലിയെ കണ്ടെത്തിയതെന്ന് സാലിഹ് പറയുന്നു.
റെസ്റ്റോറന്റ് ജീവനക്കാരോട് കുടുംബം ബഹളം വെക്കുന്നതും വൈറലായ വീഡിയോയില്‍ കേള്‍ക്കാം.

 

Latest News