Sorry, you need to enable JavaScript to visit this website.

മമ്മൂട്ടിയും ലാലും കൊള്ളാം, എന്നാല്‍  ഏറ്റവും ഇഷ്ടം മറ്റൊരാളെ-ഉര്‍വശി 

ചെന്നൈ-മലയാളത്തിലും തമിഴിലും പ്രശസ്തയായ നടിയാണ് ഉര്‍വശി. 2020ല്‍ ഉര്‍വശി അഭിനയിച്ച മിക്ക ചിത്രങ്ങളും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയവയായിരുന്നു. വരനെ ആവശ്യമുണ്ട്, പുത്തംപുതുകാലൈ, സൂരരൈ പോട്ര് എന്നീ ചിത്രങ്ങളിലെ ഉര്‍വശിയുടെ കഥാപാത്രങ്ങള്‍ മികവുറ്റതായിരുന്നു.ഇപ്പോഴിതാ തന്റെ ഇഷ്ടനടനെ വെളിപ്പെടുത്തുകയാണ് ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി. ഇഷ്ടനായകനാരെന്ന ചോദ്യത്തിന് മമ്മൂട്ടിയും മോഹന്‍ലാലും തന്നെയാണ് ആദ്യം മനസ്സിലേക്ക് വരാറുള്ളതെന്നും എന്നാല്‍ എക്കാലത്തെയും തന്റെ പ്രിയപ്പെട്ട നടന്‍ ഭരത് ഗോപിയാണെന്നാണ് ഉര്‍വശി പറയുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും തന്നെയാണ് ആദ്യമായി മനസ്സിലേക്ക് വരുന്നത്. അവരെ ഒഴിവാക്കിയുള്ള ഒരു ചരിത്രം മലയാള സിനിമയ്ക്ക് ഇല്ലല്ലോ. റെയില്‍പാളങ്ങള്‍ പോലെ പരസ്പരം താരതമ്യം ചെയ്യാന്‍ കഴിയാത്ത രണ്ട് ശക്തികളാണ് അവര്‍ രണ്ടുപേരും. എന്നാല്‍ എക്കാലത്തെയും എന്റെ ഇഷ്ടനടന്‍ ഭരത് ഗോപിയാണ്. ഒരു നായകന്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് അദ്ദേഹത്തിന്റെ മുഖമാണ്. ഉര്‍വശി പറയുന്നു.
താന്‍ ഗോപി മാമ എന്നാണ് ഭരത് ഗോപിയെ വിളിക്കുന്നതെന്നും ഒരു നായകന്റെ കെട്ടുകാഴ്ചകളൊന്നും ആവശ്യമില്ലെന്ന് തെളിയിച്ച നടനാണ് ഭരത് ഗോപിയെന്നും ഉര്‍വശി പറഞ്ഞു.ഭരത് ഗോപി കഴിഞ്ഞാല്‍ തിലകനും നെടുമുടി വേണുവുമാണ് തന്റെ ഇഷ്ടനട•ാരെന്നും ഉര്‍വശി പറഞ്ഞു. പുതിയ തലമുറയില്‍ പൃഥ്വിരാജ്, ഫഹദ്, ദുല്‍ഖര്‍, ടോവിനോ, നിവിന്‍ തുടങ്ങിയവരെയും തനിക്ക് ഇഷ്ടമാണെന്നും ഉര്‍വശി പറഞ്ഞു.

Latest News