മുംബൈ- മഹാരാഷ്ട്രയിലെ ഭന്ദാരയില്‍ ജില്ലാ ആശുപത്രിയിലുണ്ടായ അഗ്നിബാധയില്‍ പത്ത് നവജാത ശിശുക്കള്‍ മരിച്ചു. ആശുപത്രിയിലെ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റിലാണ് തീപ്പിടത്തമുണ്ടായത്. ഏഴു കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയതായി സിവില്‍ സര്‍ജന്‍ പ്രമോദ് ഖാന്‍ഡെതെ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ദുരന്തമുണ്ടായത്. തീപ്പിടിത്തത്തിനു കാരണം വ്യക്തമല്ല.