Sorry, you need to enable JavaScript to visit this website.

പലിശയില്ലാ ഇസ്ലാമിക് ബാങ്ക് തള്ളി റിസര്‍വ് ബാങ്ക്

മുംബൈ- പലിശ രഹിത ഇസ്ലാമിക് ബാങ്കിംഗ് രാജ്യത്ത് അനുവദിക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയില്‍ ശരീഅത്ത് അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക് ബാങ്കുകള്‍ തുടങ്ങണമെന്ന നിര്‍ദേശം പിന്തുണക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് ആര്‍.ബി.ഐ മറുപടി നല്‍കി.
പലിശയിലധിഷ്ഠിതമല്ലാത്ത ഇസ്ലാമിക് ബാങ്കുകള്‍ക്ക് അനുമതി ലഭിച്ചേക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇതേക്കുറിച്ച് ഗൗരവമായി ആലോചിക്കുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സാധ്യതകള്‍ അടച്ചുകൊണ്ടുള്ള ആര്‍.ബി.ഐ നിലപാട്.
രാജ്യത്ത് എല്ലാ പൗരന്മാര്‍ക്കും വിപുലമായ ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍ ലഭ്യമാണെന്ന് വിലയിരുത്തിയാണ് തീരുമാനമെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.
പലിശ നിഷിദ്ധമാക്കിയ ഇസ്‌ലാമിക കാഴ്ചപ്പാട് അനുസൃതമാക്കി പ്രവര്‍ത്തിക്കുന്നതാണ് ഇസ്ലാമിക് ബാങ്കുകള്‍. ഇത്തരം ബാങ്കുകള്‍ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയെ പോലുള്ള സംഘ് പരിവാര്‍ നേതാക്കള്‍ രംഗത്തുവന്നിരുന്നു.

 

Latest News