കൊച്ചി-വാഗമണ്‍ മയക്കുമരുന്ന് പാര്‍ട്ടിയിലെ പ്രധാന കഥാപാത്രം മോഡലും നടിയുമായ ബ്രിസ്റ്റി ബിശ്വാസ് കേരള ഹൈക്കോടതിയില്‍ ജാമ്യഹരജി സമര്‍പ്പിച്ചു. ഇതിലെ ആവശ്യം രസകരമാണ്. തന്റെ വിവാഹം ഉറപ്പിച്ചിരിക്കുന്നു. കോഴിക്കോട്ടാണ് മണവാളന്‍. ചടങ്ങുകളില്‍ സംബന്ധഇക്കാന്‍ ജയില്‍ മോചനം അനിവാര്യമാണ്. ഈ മാസമാണ് ചടങ്ങ്. ഇനിയും താമസിക്കാന്‍ നിര്‍വാഹമില്ല. കൊല്‍ക്കത്ത സ്വദേശിയായ തനിക്ക് മലയാളം നന്നായി അറിയില്ല. താന്‍ പറഞ്ഞത് പോലീസുകാര്‍ക്ക് മനസിലാത്തതിനാലാണ് പ്രതി ചേര്‍ത്തതെന്നും നടി ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കി. തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന നടിയുടെ മാതാപിതാക്കളും ബന്ധുക്കളും ബംഗാള്‍ സ്വദേശികളാണതാനും കൂട്ടുകാരും വാഗമണിലേക്ക് വിനോദ യാത്ര പോയിരുന്നു. റിസോര്‍ട്ടിലെ മൂന്ന് കെട്ടിടങ്ങളില്‍ ഒന്നിലാണ് താമസിച്ചത്. ഈ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി നടക്കുന്നതിനെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലായിരുന്നു. മയക്കുമരുന്ന് സംഘവുമായി ബന്ധമില്ല. റിസോര്‍ട്ടില്‍ നിന്ന് പിടിച്ച മയക്കുമരുന്ന് തന്റെ കൈവശമായിരുന്നില്ല-നടി ബ്രിസ്റ്റി ബിശ്വാസ് വിശദീകരിക്കുന്നു. ഇടുക്കിയിലെ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിക്കിടെ നടന്ന റെയ്ഡിലാണ് നടിയും മോഡലുമായ ബ്രിസ്റ്റി ബിശ്വാസ് അറസ്റ്റിലായത്.
്. നിശാ പാര്‍ട്ടിക്കിടെ അറസ്റ്റിലായ നടിയില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു എന്നാണ് കേസ്. ഡിസംബര്‍ 21 മുതല്‍ ജയിലില്‍ കഴിയുന്ന നടിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ മയക്കുമുന്ന് വില്‍ക്കുന്ന ശൃംഖലയെ കുറിച്ച് സൂചന ലഭിച്ചു എന്നും പോലീസ് പറയുന്നു. ഈ വേളയിലാണ് നടി ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.