ചിക്കമഗളൂരു- മുഹൂര്‍ത്തത്തില്‍ വരന് മുങ്ങിയതിനെ തുടര്‍ന്ന് യുവതി ബസ് കണ്ടക്ടറെ വരനായി സ്വീകരിച്ചു. കര്‍ണാടകയില്‍ ചിക്കമഗളൂരു ജില്ലയില്‍ ടാരിക്കരെ താലൂക്കിലാണ് സംഭവം.
തലേന്നാള്‍ വൈകിട്ട് വിവാഹ റിസപ്്ഷനിലുണ്ടായിരുന്ന വരന് മംഗല്യസൂത്രം ചാര്ത്താനാകുമ്പോഴേക്കും അപ്രത്യക്ഷനാകുകായിരുന്നു.
ദോറനലു ഗ്രാമത്തിലെ അശോക്, നവീന്‍ എന്നീ സഹോദരന്മാരുടെ വിവാഹമാണ് ദാവനഗരെ, ചിത്രദുര്‍ഗ ജില്ലകളില്‍നിന്നുളള യുവതികളുമായ യഥാക്രമം നടക്കേണ്ടിയിരുന്നത്.
വാർത്തകൾ തത്സമയം വാട്സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ചിത്രദുര്‍ഗ ഹൊസദുര്‍ഗ താലൂക്കിലെ സിന്ധുവിനെ വിവാഹം ചെയ്യേണ്ടിയിരുന്ന നവീനെയാണ് വിവാഹ മുഹൂര്‍ത്തത്തില്‍ കാണാതായത്.
നേരത്തെ പ്രണയത്തിലായിരുന്ന യുവതിയില്‍നിന്ന് ഭീഷണി കോള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നവീന്‍ സ്ഥലം വിട്ടതെന്ന് മനസ്സിലായി. വിവാഹം നടക്കുന്ന വേദിയിലെത്തി അതിഥികള്‍ക്കു മുന്നില്‍ വിഷം കഴിക്കുമെന്നായിരുന്നു ഭീഷണി.
യുവാവിനെ കണ്ടെത്താനുള്ള മാതാപിതാക്കളുടെ ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ ദോറനലു ഗ്രാമത്തിലെ ബി.എം.ടി.സി ബസ് കണ്ടക്ടര്‍ ചന്ദ്രു സിന്ദുവിനെ വിവാഹം ചെയ്യാന്‍ മുന്നോട്ടു വരികയായിരുന്നു.