ക്വറ്റ- പാക്കിസ്ഥാനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ 11 ഖനി തൊഴിലാളികളെ വെടിവെച്ചു കൊന്നു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മാച്ച് പ്രദേശത്താണ് സംഭവം. ജോലിക്ക് പോകുകയായിരുന്ന തൊഴിലാളികളെ പിടികൂടി സമീപത്ത് മലനിരകളില്‍ കൊണ്ടു പോയി വെടിവെച്ചു കൊല്ലുകയായിരുന്നു.
അഞ്ച് പേര്‍ സംഭവ സ്ഥലത്തും ഗുരുതരമായി പരിക്കേറ്റ ആറു പേര്‍ ആശുപത്രയിലേക്ക് കൊണ്ടു പോകും വഴിയുമാണ് മരിച്ചതെന്ന് പോലീസ് വക്താവ് മുഅസ്സം അലി ജതോയി പറഞ്ഞു.
ശിയാ ഹസാര സമുദായക്കാരെയാണ് വേര്‍തിരിച്ച് തട്ടിക്കൊണ്ടുപോയതെന്നും മറ്റുള്ളവരെ വെറുതെ വിട്ടുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കൊലയുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.