മുംബൈ-ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ പോസ്റ്റുകളെല്ലാം തിരക്കിട്ട് ഡിലീറ്റ് ചെയ്ത് ആരാധകരെ ഞെട്ടിക്കുകയാണ് ബോളിവുഡ് താരം ദീപിക പദുകോണ്‍. ട്വിറ്ററില്‍ 27.7 മില്യണ്‍ ഫോളോവേഴ്‌സും ഇന്‍സ്റ്റഗ്രാമില്‍ 52.5 മില്യണ്‍ ആളുകളും ദീപികയെ ഫോളോ ചെയ്യുന്നുണ്ട്. അതിനിടയിലാണ് ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ മെസേജുകളെല്ലാം താരം ഡിലീറ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് ആദ്യം പുറത്തുവന്ന അഭ്യൂഹങ്ങള്‍ എങ്കിലും അതങ്ങനെയല്ല, ദീപിക തന്നെ ബോധപൂര്‍വ്വം പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തതാണെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കുറച്ചു ദിവസങ്ങളായി ഭര്‍ത്താവ് രണ്‍വീറിനൊപ്പം രന്താമ്പോറില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ദീപിക. ശകുന്‍ ബാത്രയുടെ ചിത്രമാണ് ഇനി ദീപികയെ കാത്തിരിക്കുന്നത്. ചിത്രത്തില്‍ ദീപികയ്ക്ക് ഒപ്പം ചിത്രത്തില്‍ സിദ്ധാന്ത് ചതുര്‍വേദിയും അനന്യ പാണ്ഡെയും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്‍വീറിനൊപ്പം അഭിനയിച്ച കപില്‍ ദേവിന്റെ ബയോപിക് ചിത്രം 83യുടെ റിലീസ് കാത്തിരിക്കുകയാണ് താരം. ചിത്രത്തില്‍ കപില്‍ ദേവിന്റെ ഭാര്യ റോമി ഭാട്ടിയയുടെ വേഷത്തിലാണ് ദീപിക എത്തുന്നത്.ദീപിക തിരക്കിട്ട് ഇത് ചെയ്യുന്നതെന്തിനെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് ഫാന്‍സ്.