Sorry, you need to enable JavaScript to visit this website.

മോഹന്‍ലാലിന്റെ 'മരക്കാര്‍ അറബിക്കടലിന്റെ  സിംഹം' മാര്‍ച്ച് 26ന് തിയറ്ററുകളിലേക്ക് 

തലശ്ശേരി- 100 കോടി ബജറ്റിലൊരുങ്ങിയ ആദ്യ മലയാള ചിത്രം കൂടിയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം 2021 മാര്‍ച്ച് 26ന് തിയറ്ററുകളിലെത്തുമെന്ന് നിര്‍മ്മാതാക്കള്‍. പ്രിയദര്‍ശന്റെ ഡ്രീം പ്രൊജക്ടായ മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍. ദൃശ്യം സെക്കന്‍ഡ് ആമസോണ്‍ റിലീസായി പ്രഖ്യാപിച്ചതോടെ മോഹന്‍ലാലിനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും എതിരെ ഫിലിം ചേംബറും തിയറ്ററുടമകളും രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് മരക്കാര്‍ മാര്‍ച്ച് 26ന് തിയറ്ററിലെത്തുമെന്ന പ്രഖ്യാപനം. ജനുവരി 5 മുതല്‍ തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.   കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരിക്കുകയായിരുന്നു.  മോഹന്‍ലാലിന്റെ ഒരു വമ്പന്‍ റിലീസ് ലഭിച്ചാല്‍ തിയറ്ററുകളിലേക്ക് ആളുകളെത്തുമെന്ന് തിയറ്ററുടമകള്‍ വ്യക്തമാക്കിയിരുന്നു. ദൃശ്യം സെക്കന്‍ഡ് റിലീസ് ആ നിലക്കാണ് തിയറ്ററുകള്‍ പ്രതീക്ഷിച്ചതെന്ന് ഫിലിം ചേംബറും, എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും പറഞ്ഞിരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഏറെ പ്രതീക്ഷകളോടെയാണ് കാണികള്‍ കാത്തിരിക്കുന്നത്. 


 

Latest News