ന്യൂദല്‍ഹി-മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബൂട്ടാ സിംഗ് അന്തരിച്ചു. 86 വയസ്സായിരുന്നു. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു. ബിഹാറിന്റെ ഗവര്‍ണര്‍ സ്ഥാനവും വഹിച്ചിരുന്നു. ബൂട്ടാ സിംഗ് പാവപ്പെട്ടവരുടെ അതിശക്തമായ ശബ്ദമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി അനുസ്മരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ലോക്സഭയിലേക്ക് എട്ട് തവണ തെരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു ബൂട്ടാ സിംഗ്. എഐസിസി ജനറല്‍ സെക്രട്ടറിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.