അഹാന കൃഷ്ണയ്ക്ക് കോവിഡ്

തിരുവനന്തപുരം- യുവനടി അഹാന കൃഷ്ണയ്ക്ക് കോവിഡ്. തനിക്ക്  കുറച്ച് ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചുയെന്ന് നടി തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിന് തുടര്‍ന്ന് നടി നിലവില്‍ ക്വറന്റീനിലാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും ഇപ്പോള്‍ ഏകന്തയില്‍ സ്വയം ആസ്വദിക്കുകയാണെന്നാണ് നടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച സ്‌റ്റോറിയിലുടെ അറിയിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെന്നും ഉടന്‍ തന്നെ കോവിഡ് നെഗറ്റീവാകുമെന്നും നടി മറ്റൊരു സ്‌റ്റോറിയിലൂടെ അറിയിച്ചു.നടനും ബിജെപി പ്രവര്‍ത്തകനുമായി കൃഷ്ണകുമാറിന്റെ മകളാണ് അഹാന. കഴിഞ്ഞ ക്രിസ്മസ് ദിവസം കൃഷ്ണകുമാര്‍ പങ്കുവെച്ച കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളില്‍ അഹാനയുടെ അസാന്നിധ്യം കമന്റുകളില്‍ ആരാധകര്‍ ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് തനിക്ക് കോവിഡാണ് നടി വെളിപ്പെടുത്തിയത്.

Latest News