പട്‌ന- ഭരണകക്ഷിയായ ജെ.ഡി.യു ഒറ്റക്കെട്ടാണെന്നും നേതാക്കള്‍ മറ്റൊരു പാര്‍ട്ടിയിലേക്ക് കൂറുമാറുകയാണെന്ന വാര്‍ത്തകളില്‍ വാസ്തവമില്ലെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍.
ബീഹാറിലെ എന്‍.ഡി,എ ക്യാമ്പിന് വലിയ ആശ്വാസം പകരുന്നതാണ് നിതീഷിന്റെ പ്രസ്താവന.
അരുണാചല്‍ പ്രദേശിലെ സംഭവവികാസങ്ങളെച്ചൊല്ലി ബി.ജെ.പിയും ജെ.ഡി.യുവും തമ്മിലുള്ള ഭിന്നത വര്‍ധിച്ചിരിക്കയാണെന്നും 17 ജെഡിയു എം.എല്‍.എമാര്‍ പക്ഷം മാറാന്‍ തയാറായിരിക്കയാണെന്നും പ്രതിപക്ഷമായ ആര്‍.ജെ.ഡി അവകാശപ്പെട്ടിരുന്നു.