ലോസ് ഏഞ്ചല്‍സ്-ജീവിച്ചിരുന്നപ്പോഴും അതുപോലെ മരിച്ചപ്പോഴും വിവാദങ്ങളിലും വര്‍ത്തകളിലും നിറഞ്ഞുനിന്ന താരമാണ് മൈക്കിള്‍ ജാക്‌സണ്‍. മരണമടഞ്ഞ ശേഷവും അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഒരു കുറവുമില്ല. എന്നാല്‍ ഇപ്പോള്‍ വാര്‍ത്ത വന്നിരിക്കുന്നത് ജാക്‌സന്റെ സാമ്രാജ്യമായിരുന്ന കാലിഫോര്‍ണിയയിലെ നെവര്‍ലാന്റ് ബംഗ്ലാവിനെക്കുറിച്ചാണ് . അമേരിക്കയില്‍ നിന്നുള്ള ഒരു കോടീശ്വരനാണ് ഈ ബംഗ്ലാവ് ലേലത്തില്‍ സ്വന്തമാക്കിയിരിക്കുന്നത്. 2700 ഏക്കര്‍ വരുന്ന ഈ ബംഗ്ലാവ് 161 കോടി രൂപയ്ക്കാണ് വിറ്റത്. എസ്‌റ്റേറ്റ് സ്വന്തമാക്കിയത് കോടീശ്വരനായ റോണ്‍ ബര്‍ക്കിള്‍ എന്ന ആളാണെന്നാണ് റിപ്പോര്‍ട്ട്. വളര്‍ത്തു മൃഗങ്ങളും കുട്ടികളുമൊക്കെയായി 15 വര്‍ഷക്കാലം ജാക്‌സണ്‍ ഇവിടെയാണ് താമസിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് വര്‍ഷം മുന്‍പ് 761 കോടി രൂപയ്ക്ക് വില്‍ക്കാനിരുന്ന എസ്‌റ്റേറ്റാണ് ഇപ്പോള്‍ പ്രേതബാധയുണ്ടെന്ന പ്രചാരണത്തെ തുടര്‍ന്ന് 161 കോടി രൂപയ്ക്ക് വില്‍ക്കേണ്ടി വന്നത്. ജാക്‌സന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ആത്മാവ് എസ്‌റ്റേറ്റിലും ബംഗ്ലാവിലും അലഞ്ഞു തിരഞ്ഞ് നടക്കുന്നു എന്ന പ്രചാരണമാണ് വില ഇത്രയും ഇടിയാന്‍ കാരണം.