Sorry, you need to enable JavaScript to visit this website.

സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍; ഉമ്മന്‍ ചാണ്ടിയും കൂട്ടരും തെറ്റുകാര്‍


തിരുവനന്തപുരം- പ്രതിപക്ഷ ബഹളത്തിനിടെ, സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും നടപടി റിപ്പോര്‍ട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയുടെ മേശപ്പുറത്തുവെച്ചു. നാലു വാല്യങ്ങളിലായി 1,073 പേജുള്ള റിപ്പോര്‍ട്ടിന്റെ സാരാംശം മുഖ്യമന്ത്രി വായിച്ചു. റിപ്പോര്‍ട്ടിന്റെ മലയാളം പരിഭാഷ എല്ലാ നിയമസഭാംഗങ്ങള്‍ക്കും ലഭ്യമാക്കി. പൊതുജനതാല്‍പര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് ഇത്രവേഗം സഭയില്‍വെച്ചതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ തെറ്റുകാരാണെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്നും ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിച്ചവന്നും മുഖ്യമന്ത്രി പറഞ്ഞു. 
മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എന്‍.എ. ഖാദറിന്റെ സത്യപ്രതിജ്ഞക്കുശേഷമാണ് സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വെക്കാന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ഇതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ബഹളം തുടങ്ങി.

തെറ്റുകള്‍ സംഭവിക്കും; വിവാദ ഫോട്ടോക്ക് ക്ഷമ ചോദിച്ച് മാഹിറാ ഖാന്‍

കമ്മീഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പോലീസ് സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ബുധാനാഴ്ച രാത്രി വൈകിയാണ് ഉത്തരവ് പുറത്തുവന്നത്. അന്വേഷണ സംഘത്തെയും ജുഡിഷ്യല്‍ കമ്മിഷനെയും നിയോഗിക്കുമെന്ന് ഒക്ടോബര്‍ 11ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും നിയമപരമായ നിലനില്‍പ് സംബന്ധിച്ച് ആശങ്ക ഉയര്‍ന്നതിനാല്‍ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. അന്ന് തീരുമാനിച്ച അതേ സംഘത്തെതന്നെയാണ് അന്വേഷണത്തിനു ചുമതലപ്പെടുത്തിയിരിക്കുന്നത്.

Latest News