ചെന്നൈ- സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ മാതാവ് കരീമ ബീഗം അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. അമ്മയുടെ ചിത്രം എ.ആർ റഹ്മാന്റെ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
— A.R.Rahman (@arrahman) December 28, 2020റഹ്്മാന്റെ സംഗീതാഭിരുചിയും കഴിവും ആദ്യം തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും കരീമ ബീഗമായിരുന്നു. പ്ലസ് ടു പഠനത്തിന് ശേഷം സ്‌കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച് സംഗീതത്തിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ റഹ്മാനെ ഉപദേശിച്ചതും കരീമ ബീഗമായിരുന്നു.