ജയ്പൂര്‍- കേന്ദ്രമന്ത്രിയും മലയാളിയുമായി അല്‍ഫോണ്‍സ് കണ്ണന്താനം രാജസ്ഥാനില്‍നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനെതിരെ ബിജെപി രാജസ്ഥാന്‍ ഘടകത്തില്‍ മുറുമുറുപ്പ്. കണ്ണന്താനത്തിനെതിരെ പത്രകി സമര്‍പ്പിക്കപ്പെട്ടിട്ടില്ല. പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ നാളെ അദ്ദേഹത്തെ എതിരില്ലാതെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കും.
രാജസ്ഥാനിലെ മുതിര്‍ന്ന പാര്‍ട്ടി നേതാവും എംഎല്‍എയുമായി ഘനശ്യാം തിവാരിയാണ് കണ്ണന്താനത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ആദ്യമായി പരസ്യമായി രംഗത്തു വന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ഇവിടെ മത്സരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ തിവാരി കണ്ണന്താനത്തെ പോലുള്ളവര്‍ സ്വന്തം സംസ്ഥാനത്ത് മത്സരിച്ചാല്‍ എംഎല്‍എയോ കൗണ്‍സിലറോ പോലും ആകില്ലെന്നും പറഞ്ഞു.
വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണ് കണ്ണന്താനം പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. സ്വതന്ത്ര ചുമതലയുള്ള ടൂറിസം സഹമന്ത്രിയായ അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതുന്നത്. 200 അംഗ സംസ്ഥാന നിയമസഭയില്‍ ബിജെപിക്ക് 159 എം.എല്‍.എമാരുണ്ട്. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ സര്‍ക്കാരിനെതിരെ പലപ്പോഴും വിമത സ്വരം ഉയര്‍ത്തിയ ഘനശ്യാമിന് പല വിഷയങ്ങളിലും പലവിഷയങ്ങളിലും പിന്തുണ നേടാന്‍ കഴിഞ്ഞിരുന്നില്ല. കേന്ദ്രനേതൃത്വം അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.