ഫഗ്വാര- പഞ്ചാബിലെ കർഷകരോഷം നേരിടാനാകാതെ ബി.ജെ.പി നേതാക്കൾ ഹോട്ടലിന്റെ പിൻവാതിൽ വഴി ഇറങ്ങിയോടി. ബി.ജെ.പി നേതാക്കൾ തമ്പടിച്ചിരുന്ന ഹോട്ടലാണ് ഭാരതി കിസാൻ യൂനിയൻ പ്രവർത്തകർ ഉപരോധിച്ചത്. മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഇവിടെ ബി.ജെ.പി ചടങ്ങ് സംഘടിപ്പിച്ചിരുന്നു. തുടർന്ന് ഇവിടെ പ്രതിഷേധക്കാർ എത്തുകയും നേതാക്കൾ പിൻവാതിൽ വഴി രക്ഷപ്പെടുകയുമായിരുന്നു. ചടങ്ങിൽ പങ്കെടുക്കാനെത്തിയ ചില ബി.ജെ.പി നേതാക്കളെ അകത്തേക്ക് കടത്താനും പ്രതിഷേധക്കാർ അനുവദിച്ചില്ല.