Sorry, you need to enable JavaScript to visit this website.

ഫിലിം  മീഡിയ യൂനിറ്റുകൾ ലയിപ്പിക്കുന്നതിന് മന്ത്രിസഭയുടെ  അംഗീകാരം 

ന്യൂദൽഹി-ഇന്ത്യയിലെ  നാല്  ഫിലിം  മീഡിയ യൂനിറ്റുകൾ ലയിപ്പിക്കുന്നതിന് മന്ത്രിസഭയുടെ  അംഗീകാരം ചലച്ചിത്രമേഖലയുടെ വികസനത്തിന് പിന്തുണ നൽകുക എന്നതാണ് ലയനത്തിന്റെ ലക്ഷ്യം. ഫിലിംസ് ഡിവിഷൻ, ചലച്ചിത്രോത്സവ ഡയറക്ടറേറ്റ്, നാഷണൽ ഫിലിം ആർക്കൈവ്‌സ് ഓഫ് ഇന്ത്യ, ചിൽഡ്രൻസ് ഫിലിം സൊസൈറ്റി എന്നിവയാണ് നാഷണൽ ഫിലിം ഡവലപ്‌മെന്റ് കോർപ്പറേഷൻ (എൻഎഫ്ഡിസി) ലിമിറ്റഡിൽ ലയിപ്പിക്കുന്നത്. നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനത്തിന് അംഗീകാരം നൽകി.
ലോകത്തെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായ മേഖലകളിലൊന്നായ ഇന്ത്യയിൽ, വർഷത്തിൽ 3000ത്തിലധികം സിനിമകളാണ് നിർമ്മിക്കുന്നത്. ഒരു കോർപ്പറേഷന് കീഴിൽ എല്ലാ യൂണിറ്റുകളും ലയിപ്പിക്കുന്നതിലൂടെ വിവിധ പ്രവർത്തനങ്ങളുടെയും വിഭവങ്ങളുടെയും മികച്ച ഏകോപനം സാധ്യമാകും. ഓരോ മേഖലയുടെയും കാര്യക്ഷമതയും വർധിക്കുമെന്നുമാണ് കണക്ക് കൂട്ടൽ. ഒടിടി പ്ലാറ്റ്‌ഫോമുകൾക്കുള്ള ചലച്ചിത്രങ്ങൾ അടക്കമുള്ളവ, കുട്ടികൾക്കുള്ള ചിത്രങ്ങൾ, അനിമേഷൻ, ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ എന്നിവയുൾപ്പെടെ ഇന്ത്യൻ സിനിമയുടെ എല്ലാ തരത്തിലുള്ള ഫീച്ചർ ഫിലിമുകളിലും കേന്ദ്രീകൃതമായ വികസനം ഉറപ്പാക്കുക എന്നതാണ് പുതിയ നടപടികൾ കൊണ്ട് ലക്ഷ്യമിടുന്നത്. ഫിലിം മീഡിയ യൂണിറ്റുകൾ ലയിപ്പിച്ചതോടെ ചലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകും. പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാനും അതിലൂടെ നഷ്ടം കുറയ്ക്കാനും പുതിയ നടപടി വഴി സാധിക്കുമെന്നും വിലയിരുത്തലുണ്ട്. സ്വത്തുക്കൾ, ജീവനക്കാർ എന്നിവയുടെ പങ്കിടലിനും മറ്റു പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുമായി നടത്തിപ്പു ചുമതലക്കാരനെയും നിയമോപദേഷ്ടാവിനെയും നിയമിക്കാനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. 
 

Latest News