ഔദ്യോഗിക പ്രഖ്യാപനം വന്നു; ബംഗാളില്‍ കോണ്‍ഗ്രസ് ഇടതു പാർട്ടികളുമായി സഖ്യത്തിന്

കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ഇടതു സഖ്യം. ഈ നീക്കത്തിന് പാര്‍ട്ടി ഹൈക്കമാന്‍ഡ് ഔദ്യോഗികമായി അനുമതി നല്‍കിയതായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു. കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കുന്നതിന് സിപിഎം കേന്ദ്ര കമ്മിറ്റി ഒക്ടോബറില്‍ അനുമതി നല്‍കിയിരുന്നു. 2016ലെ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കുണ്ടാക്കാന്‍ സംസ്ഥാന ഘടകം ശ്രമം നടത്തിയെങ്കിലും സിപിഎം പോളിറ്റ് ബ്യൂറോ തടയുകയായിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 44ഉം സിപിഎമ്മിന് 32 സീറ്റുമാണ് ലഭിച്ചത്.
 

Latest News