ഹൈദരാബാദ്-രജനികാന്തിന്റെ പുതിയ ചിത്രമായ അണ്ണാത്തെയുടെ ഷൂട്ടിങ്ങിനിടെ സെറ്റില്‍ എട്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രജനികാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉടന്‍ കോവിഡ് പരിശോധന നടത്തും. നിലവില്‍ ചിത്രീകരണം പൂര്‍ണമായി നിര്‍ത്തി വച്ചിരിക്കുകയാണ്. രജനികാന്ത് ചെന്നൈയിലേക്ക് മടങ്ങും. സഹപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ രജനികാന്ത് ക്വാറന്റീനില്‍ പോയേക്കും. രാമോജി ഫിലിം സിറ്റിയില്‍ ബയോബബിള്‍ രീതിയിലായിരുന്നു അണ്ണാത്തെയുടെ ചിത്രീകരണം നടന്നത്. സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന അണ്ണാത്തെയുടെ ചിത്രീകരണം കോവിഡ് സാഹചര്യത്തില്‍ മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു പുനരാരംഭിച്ചത്.