കോഴിക്കോട്-അവതാരകയും നടിയുമായ എലീന പടിക്കല്‍ വിവാഹിതയാകുന്നു. ആറു വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് താരം വിവാഹിതയാകാന്‍ ഒരുങ്ങുന്നത്. 15ാം വയസില്‍ തുടങ്ങിയ പ്രണയം 21 ആയപ്പോഴാണ് പൂവണിഞ്ഞത് എന്നാണ് എലീന ഒരു ഷോയില്‍ പങ്കെടുക്കവെ പറഞ്ഞത്. കോഴിക്കോട് സ്വദേശി ആയ രോഹിത് പി നായര്‍ ആണ് എലീനയുടെ വരന്‍. ഹിന്ദുവാണ്, ഇന്റര്‍കാസ്റ്റ് മാര്യേജ് ആണ്. എന്റെ പ്രായമാണ് പുള്ളിക്കും. എഞ്ചിനീയറാണെങ്കിലും ഇപ്പോള്‍ ബിസിനസില്‍ സജീവമാണ്' - എലീന വ്യക്തമാക്കി്.സീരിയലുകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ എലീന ബിഗ്‌ബോസിലും മത്സരാര്‍ത്ഥിയായി എത്തിയിരുന്നു.