ചെന്നൈ- നടന്‍ കമല്‍ ഹാസന്‍ പിറന്നാള്‍ ആഘോഷിക്കില്ലെന്നും തമിഴ്‌നാട്ടില്‍ കനത്ത മഴയില്‍ ദുരിതമനുഭവിക്കുന്നവരെ കാണുമെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. പല്ലികരണൈയിലെ പ്രളയബാധിത പ്രദേശം കമല്‍ഹാസന്‍ സന്ദര്‍ശിക്കും.
മഴയില്‍ ചെന്നൈ ജനത ദുരിതമനുഭവിക്കുന്നത് കണക്കിലെടുത്താണ് കമല്‍ ഈ വര്‍ഷം പിറന്നാളാഘോഷം വേണ്ടെന്ന് വെച്ചതെന്ന് വക്താവ് പറഞ്ഞു. പകരം ആരാധകരുടെ സംഘടനയായ നര്‍പാണി ഇയക്കം ആവഡിയില്‍ ആരംഭിച്ച മെഡിക്കല്‍ ക്യാമ്പ് അദ്ദേഹം സന്ദര്‍ശിക്കും.
ഭാവി പരിപാടികള്‍ വിശദീകരിക്കാന്‍ കമല്‍ഹാസന്‍ ജനങ്ങളിലേക്ക് ഇറങ്ങുകയാണെന്ന് കൂടുതല്‍ വിശദീകരണം നല്‍കാതെ വക്താവ് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം നടന്‍ സ്ഥിരീകരിച്ചിരുന്നു.
ചെന്നൈ ഉള്‍പ്പെടെ വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളിലേക്ക് അഞ്ച് ലക്ഷം വളണ്ടിയര്‍മാരെ അയക്കുമെന്ന് നടന്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി കെ.പളനിസ്വാമിയും അണ്ണാ ഡിഎംകെയും അഴിമതിയിലാണ് മത്സരിക്കുന്നതെന്നും കമല്‍ ഹാസന്‍ കുറ്റപ്പെടുത്തുകയുണ്ടായി.