ന്യൂദൽഹി-ബ്രിട്ടനിൽ നിന്ന് വരുന്ന യാത്രക്കാർക്കായി കേന്ദ്രം പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. യാത്രക്കാർക്ക് ക്വാറന്റീൻ നിർബന്ധമാണ്. യാത്രക്കാർ ആർടിപിസിആർ പരിശോധന നടത്തണം. വിമാനത്താവളങ്ങളിൽ ഹെൽപ് ഡസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. നവംബർ 25 മുതൽ ഡിസംബർ 8 വരെയുള്ള തിയതികളിൽ വന്നവർ ജില്ലാ സർവെലൻസ് ഓഫിസറുമായി ബന്ധപ്പെടണമെന്നും കേന്ദ്രം പറഞ്ഞു.ഡിസംബർ 23 മുതൽ യു.കെയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി. യുകെയിൽ കൊറോണയുടെ പുതിയ സ്‌ട്രെയ്ൻ വൈറസ് കണ്ടെത്തിയതിനെ തുടർന്നാണ് ഇത്. നിലവിലുള്ള വൈറസിനേക്കാൾ ഇരട്ടി ശേഷിയുള്ളതാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്.യു.കെയിൽ നിന്നെത്തയവരിൽ കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.