മുംബൈ-ഓഹരി വിപണി കോവിഡ് കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു. നിക്ഷേപകര്‍ക്ക് ഏഴ് ലക്ഷം കോടി നഷ്ടമായി. ആഗോളതലത്തിലുള്ള ദുര്‍ബലമായ സൂചനകള്‍ക്കും യൂറോപ്യന്‍ രാജ്യങ്ങളെ പുതിയ നിയന്ത്രണങ്ങളിലേക്ക് നയിക്കുന്ന കൊറോണ വൈറസ് ആശങ്കകള്‍ക്കുമിടയില്‍ ദലാല്‍ സ്ട്രീറ്റിലെ നിക്ഷേപകര്‍ക്ക് തിങ്കളാഴ്ച 7 ലക്ഷം കോടി രൂപ നഷ്ടപ്പെട്ടു. ബിഎസ്ഇ ലിസ്റ്റുചെയ്ത കമ്പനികളുടെ വിപണി മൂലധനം 185 ലക്ഷം കോടിയില്‍ നിന്ന് 178 ലക്ഷം കോടി രൂപയായി കുറഞ്ഞു.