ന്യൂദല്‍ഹി- ബ്രിട്ടനില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.സര്‍ക്കാര്‍ പൂര്‍ണ ജാഗ്രതയിലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി നിങ്ങള്‍ എല്ലാവരും കണ്ടിട്ടുളളതാണ്, ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ അവശ്യ മുന്‍കരുതലുകളും എട്ടുത്തിട്ടുണ്ട്. പേടിക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല.- മന്ത്രി വ്യക്തമാക്കി.