കൊച്ചി-ഷോപ്പിംഗ് മാളില്‍ അപമാനിക്കാന്‍ ശ്രമിച്ച യുവാക്കളോട് പൊറുത്ത യുവനടിയ്‌ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍. ഇതെന്ത് നിലപാടാണ് ഈ നടിയുടേത്? ഞങ്ങളൊക്കെ ഉണര്‍ന്നു പ്രവര്‍ത്തിച്ചത് കൊണ്ടാണ് ഈ കേസില്‍ ഉടന്‍ നീതി നടപ്പായത്. എന്നിട്ടും പിന്മാറുന്ന നടി ഈ ചെയ്തിയിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ ഇന്ന് കാലത്ത് ടെലവിഷന്‍ സംവാദത്തില്‍ ചോദ്യമുന്നയിച്ചു. വാസ്തവത്തില്‍ മാതൃകയാക്കേണ്ടത് കൊച്ചിയില്‍ പീഡനത്തിനരയായ വലിയ നടിയേയാണ്. അവര്‍ കേസില്‍ വിട്ടുവീഴ്ചക്കൊന്നും തയാറായില്ല. അപമാനിച്ച യുവാക്കള്‍ക്ക് മാപ്പുനല്‍കുന്നതായി വ്യക്തമാക്കി നടി സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു. നടി മാപ്പ് നല്‍കിയാലും അത് കേസിനെ ബാധിയ്ക്കില്ല എന്ന് പോലീസ് വ്യക്തമാക്കി, രണ്ട് കുടുംബങ്ങള്‍ കൂടി ഇപ്പോള്‍ മോശം സമയത്തിലൂടെ കടന്നുപോവുകയാണെന്ന് മനസ്സിലാക്കുന്നു എന്നും കുടുംബത്തെ ഓര്‍ത്ത് മാപ്പപേക്ഷ സ്വീകരിയ്ക്കുന്നു എന്നുമായിരുന്നു നടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പോലീസിസിനും, മാധ്യമങ്ങള്‍ക്കും ഒപ്പം നിന്നവര്‍ക്കും നന്ദി അറിയിക്കുന്നു എന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.