കല്‍പറ്റ-മലയാള സിനിമാ രംഗത്തെ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാബു പുല്‍പ്പള്ളി അന്തരിച്ചു. നടന്‍ നിവിന്‍ പോളിയുടെ പേഴ്‌സണല്‍ മേക്കപ്പ്മാനായിരുന്നു ഇദ്ദേഹം.ക്രിസ്തുമസ് നക്ഷത്രം തൂക്കാന്‍ മരത്തില്‍ കയറിയപ്പോഴുണ്ടായ വീഴ്ചയിലെ ആന്തരിക രക്തസ്രാവമാണ് മരണ കാരണം. ഉടന്‍തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .'പുതിയ തീരം' മുതലാണ് നിവിന്‍ പോളി യുടെ പേഴ്‌സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി വര്‍ക്ക് ചെയ്ത് തുടങ്ങിയത്. നിവിന്‍ പോളി പ്രൊഡ്യൂസ് ചെയ്ത 'കനകം കാമിനി കലഹം ' എന്ന സിനിമയില്‍ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി വര്‍ക്ക് ചെയ്തിരുന്നു.