കൊച്ചി- ട്രാന്‍സ്‌ട്രോയ് ഇന്ത്യാ ലിമിറ്റഡ് എന്ന നിര്‍മാണ കമ്പനി നടത്തിയ ബാങ്ക് വെട്ടിപ്പില്‍ കാനറ ബാങ്ക് വായ്പയായി നല്‍കിയ 678.28 കോടി രൂപയും ഉള്‍പ്പെട്ടു. കാനറ ബാങ്കിന്റെ നേതൃത്വത്തില്‍ 2013ല്‍ രൂപീകരിച്ച 14 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഈ കമ്പനിക്ക് 4765.70 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. ഇതില്‍ കാനറ ബാങ്കിന്റെ വിഹിതം 678.28 കോടി രൂപ മാത്രമാണെന്ന് ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കി. വിവാദ കമ്പനി പല ബാങ്കുകളില്‍ നിന്നായി വെട്ടിച്ച 7,926.01 കോടി രൂപയില്‍ ഈ കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ട 14 ബാങ്കുകളുടെ ആകെ വിഹിതമാണ് 4765.70 കോടി രൂപ. ബാക്കി തുക മറ്റു ബാങ്കുകളില്‍ നിന്നെടുത്തവയാണെന്നും കാനറ ബാങ്ക് വ്യക്തമാക്കി. 2018 ഡിസംബറില്‍ തന്നെ ഈ കമ്പനിയെ വായ്പാതിരിച്ചടവില്‍ വീഴ്ച വരുത്തിയവരുടെ പട്ടികയില്‍ കാനറ ബാങ്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച കേസ് ഹൈദരാബാദിലെ എന്‍സിഎല്‍ടി 2018 ഒക്ടോബറില്‍ സ്വീകരിച്ചതാണെന്നും തുടര്‍ നടപടികള്‍ നടന്നു വരികയാണെന്നും ബാങ്ക് അറിയിച്ചു.