Sorry, you need to enable JavaScript to visit this website.

നെറ്റ്ഫ്‌ളിക്‌സിന്റെ ബിഗ് ബജറ്റ് ചിത്രത്തില്‍  അവഞ്ചേഴ്‌സ് സംവിധായകര്‍ക്കൊപ്പം ധനുഷും

ലോസ് ഏഞ്ചല്‍സ്- റൂസോ സഹോദരങ്ങളുടെ സംവിധാനത്തിലൊരുങ്ങുന്ന 'ദ് ഗ്രേ മാന്‍' ചിത്രത്തിന്റെ ഭാഗമാകാന്‍ തമിഴ് നടന്‍ ധനുഷും. ചിത്രത്തില്‍ ക്രിസ് ഇവാന്‍സിനും റയാന്‍ ഗോസ്ലിങിനുമൊപ്പമാകും ധനുഷ് സ്‌ക്രീനിലെത്തുക. അനാ ഡെ അര്‍മാസ് ആണ് നായിക. ധനുഷിന് പുറമേ വാഗ്‌നര്‍ മൗറ, ജെസീക്ക ഹെന്‍വിക്, ജൂലിയ ബട്ടര്‍സ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. നെറ്റ്ഫ്‌ളിക്‌സാണ് ചിത്രം പുറത്തിറക്കുന്നത്. നെറ്റ്ഫ്‌ലിക്‌സ് ഒരുക്കുന്ന ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രമാകും ഇത്. ഏതാണ്ട് 200 മില്യണ്‍ ഡോളര്‍ (1500 കോടി) ബ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്.മാര്‍ക്ക് ഗ്രീനി എഴുതിയ ദ ഗ്രേ മാന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള ചിത്രം ധനുഷിന്റെ രണ്ടാമത്തെ രാജ്യാന്തര ചിത്രമാണ്. 2018ല്‍ കെന്‍ സ്‌കോട്ട് സംവിധാനം ചെയ്ത ' ആന്‍ എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍' എന്ന ചിത്രത്തില്‍ പ്രധാന കഥാപാ്ര

Latest News