കൊച്ചി-നടി റിങ്കി ബെന്നി വിവാഹിതയായി. അങ്കമാലി ഡയറീസ്, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ജനമൈത്രി എന്നീ സിനമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. അങ്കമാലി ഡയറീസ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ജനമൈത്രി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയായ നടി ബിന്നി റിങ്കി ബെന്‍ഞ്ചമിന്‍ വിവാഹിതയായി. ഇന്ന് കൊച്ചിയില്‍ വെച്ച് നടന്ന ചടങ്ങിലാണ് നടി വിവാഹിതയായത്. സിനിമ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന അനൂപ് ലാലാണ് വരന്‍. പ്രശസ്ത സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെയായിരുന്നു റിങ്കി മലയാള സിനിമയിലേക്ക് കടന്നു വന്നത്. അതില്‍ നായകനായ അന്റണി വര്‍ഗീസിന്റെ രണ്ടാമത്തെ നായിക സഖിയെന്ന് വേഷമാണ് റിങ്കി ആദ്യമായി അവതരിപ്പിക്കുന്നത്.