Sorry, you need to enable JavaScript to visit this website.

മോഹന്‍ലാലിന്റെ മകള്‍ കുറച്ചത് 22 കിലോഗ്രാം 

തിരുവനന്തപുരം-ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ മോഹന്‍ലാലും ഭാര്യയും മകന്‍ പ്രണവും ചെന്നൈയിലെ വീട്ടില്‍ കഴിഞ്ഞിരുന്നപ്പോള്‍ മകള്‍ വിസ്മയ വിദേശത്തായിരുന്നു. അവിടുത്തെ പ്രകൃതി മനോഹാരിതയും സൗഹാര്‍ദ്ദങ്ങളും ഫിറ്റ്‌നസ് പരിശീലനവുമെല്ലാമായിരുന്നു വിസ്മയ എന്ന മായയുടെ ഇന്‍സ്റ്റഗ്രാം താളുകളില്‍ ഇനി തായ്‌ലന്‍ഡില്‍ നിന്നുള്ള മടക്കമാണ്. ഈ മടക്കയാത്രയില്‍ അങ്ങോട്ടേക്ക് പോയത് പോലെയല്ല വിസ്മയ. 22 കിലോ ശരീരഭാരം കുറച്ച ശേഷമുള്ള വരവാണ്. ഇത്രയും നാള്‍ ഉണ്ടായ കഷ്ടപ്പാടിന്റെയും അതിന്റെ മധുരിക്കുന്ന ഫലത്തെയും കുറിച്ച് മായ വാചാലയാലയാവുന്നു.
ഇവിടെ വരുമ്പോള്‍ എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നറിയില്ലായിരുന്നു എന്ന് മായ. ഭാരം കുറച്ച് ഫിറ്റ് ആവണം എന്ന് വര്ഷങ്ങളായി ചിന്തിച്ചതല്ലാതെ ഒന്നും നടന്നിരുന്നില്ല. പടികള്‍ കയറുമ്പോള്‍ കിതച്ചിരുന്നു. ഇപ്പോള്‍ 22 കിലോ കുറഞ്ഞു. വളരെ സന്തോഷം തോന്നുന്നു. ഈ യാത്ര ഒരു വലിയ സാഹസം കൂടിയായിരുന്നു എന്ന് മായ. താന്‍ അവിടെ ചെയ്ത കാര്യങ്ങളെക്കുറിച്ചും മായ വിശദീകരിക്കുന്നു
മോ തായ് പരിശീലിച്ചു. മനോഹരമായ കുന്നുകളില്‍ ഹൈക്ക് ചെയ്തു. അസ്തമയ നേരം നീന്തി. ഇത്രയും ഒക്കെ ചെയ്യാന്‍ ഇതിലും മനോഹരമായ ഒരിടം ഇല്ല എന്ന് വേണം പറയാന്‍. ടോണി എന്ന തന്റെ കോച്ചിനും ഹൃദയം കൊണ്ട് നന്ദി പറഞ്ഞു.
അദ്ദേഹം മികച്ച കോച്ച് എന്ന് മായ. തന്റെ ലക്ഷ്യത്തെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. പ്രചോദനം നല്‍കി. പരിക്ക് പറ്റുമ്പോള്‍ പിന്മാറാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. പറ്റില്ലെന്ന് കരുതിയപ്പോഴെല്ലാം അദ്ദേഹം പിന്തിരിയാന്‍ സമ്മതിച്ചില്ല എന്നും മായ
പുതിയ പരീക്ഷണങ്ങള്‍ നടത്താനും, ആളുകളെ പരിചയപ്പെടാനും, സ്വന്തം പരിമിതികള്‍ മറികടക്കാനും കൂടി താന്‍ പഠിച്ച സ്ഥലമാണ്. ജീവിതം മാറിയിരിക്കുന്നു -മായ പോസ്റ്റില്‍ വ്യക്തമാക്കി. 
 

Latest News