Sorry, you need to enable JavaScript to visit this website.

24 മണിക്കൂറിനിടെ തൃണമൂല്‍ വിട്ടത് നാലു എംഎല്‍എമാര്‍; അപ്രതീക്ഷിത നീക്കവുമായി സ്പീക്കറും

കൊല്‍ക്കത്ത- മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായി സുവേന്ദു അധികാരിയും മറ്റൊരു എംഎല്‍എയും പാര്‍ട്ടി വിട്ടതിനു പിന്നാലെ വെള്ളിയാഴ്ച രണ്ട് എംഎല്‍എമാര്‍ കൂടി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ശീല്‍ഭദ്ര ദത്ത, ന്യൂനപക്ഷ സെല്‍ നേതാവ് കബിറുല്‍ ഇസ്ലാം എന്നിവരാണ് പാര്‍ട്ടി വിട്ടത്. അതിനിടെ കഴിഞ്ഞ ദിവസം പാര്‍ട്ടി വിച്ച സുവേന്ദുവിന്റെ രാജിക്കത്ത് നിയമസഭാ സ്പീക്കര്‍ സ്വീകരിച്ചില്ല. അധികാരി തന്നെ തിങ്കളാഴ്ച കാണണമെന്നും സ്പീക്കര്‍ ബിമന്‍ ബാനര്‍ജി ആവശ്യപ്പെട്ടു. 

നാലു മാസത്തിനു ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു തന്ത്രങ്ങള്‍ മെനയാന്‍ പാര്‍ട്ടി ഏല്‍പ്പിച്ച പ്രശാന്ത് കിശോറിന്റെ ഇടപെടലുകളാണ് പല എംഎല്‍എമാരേയും ചൊടിപ്പിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കിശോറിന്റെ ഇടപെടലുകളില്‍ പല നേതാക്കളും പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. 

സുവേന്ദുവിനൊപ്പം കഴിഞ്ഞ ദിവസരം രാജിവച്ച എംഎല്‍എ ജിതേന്ദ്ര തിവാരിയോട് ഏറെ അടുപ്പമുള്ള മറ്റൊരു നേതാവ് കേണല്‍ ദിപ്താന്‍ശു ചൗധരിയും സൗത്ത് ബംഗാള്‍ ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ അധ്യക്ഷ പദവി രാജിവച്ചിട്ടുണ്ട്. ബിജെപി വിട്ട് തൃണമൂലില്‍ എത്തിയ നേതാവാണ് ചൗധരി. സംസ്ഥാനത്ത് ബിജെപി പ്രചാരണ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കേന്ദ്ര മന്ത്രി അമിത് ഷാ അടുത്ത ദിവസം പര്യടനത്തിന് ബംഗാളില്‍ എത്താനിരിക്കെയാണ് തൃണമൂലില്‍ നിന്ന് നേതാക്കളുടെ കൂട്ടരാജി. ഇവരില്‍ പല നേതാക്കളും അമിത് ഷാ പങ്കെടുക്കുന്ന ചടങ്ങുകളില്‍ ബിജെപിയില്‍ ചേരുമെന്നും റിപോര്‍ട്ടുകളുണ്ട്.
 

Latest News