ഗുജറാത്തി ബാലന്റെ അവയവങ്ങളിലൂടെ ഏഴ് പേര്‍ക്ക് പുതുജീവന്‍

അഹമ്മദാബാദ്- ഗുജറാത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച രണ്ടര വയസ്സുകാരന്റെ അവയവങ്ങള്‍ ഏഴു പേരുടെ ജീവന്‍ രക്ഷിച്ചു.


കളിച്ചു കൊണ്ടിരിക്കെ രണ്ടാം നിലയില്‍നിന്ന് താഴേക്ക് വീണാണ് കുട്ടി ഗുരുതരാവസ്ഥയിലായതും മസ്തിഷ്‌ക മരണം സംഭവിച്ചതും.


തുടര്‍ന്ന് കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബാംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
ഹൃദയം റഷ്യന്‍ സ്വദേശിയായ നാലു വയസ്സുകാരന് ഹൃദയവും ഉക്രൈനിലെ നാലു വയസ്സുകാരന് ശ്വാസകോശവും മാറ്റിവെച്ചു.

 

Latest News