ന്യൂദല്‍ഹി- കര്‍ഷകരുടെ ആവലാതികള്‍ കേന്ദ്ര സര്‍ക്കാര്‍ കേള്‍ക്കാന്‍ ഇനിയുമെത്ര ജീവത്യാഗങ്ങള്‍ വേണ്ടിവരുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍.
കര്‍ഷക പ്രക്ഷോഭം ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ദല്‍ഹി അതിര്‍ത്തികളില്‍ തമ്പടിച്ച് സമരം ചെയ്യുന്ന കര്‍ഷകരിലും അസുഖം ബാധിച്ചുള്ള മരണങ്ങള്‍ക്കു പുറമേ, ആത്മഹത്യകളും റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ദല്‍ഹി മുഖ്യമന്ത്രിയുടെ പ്രതികരണം.
കാർഷിക നിയമങ്ങൾ നടപ്പാക്കരുത്, കർഷകർക്ക് സമരം ചെയ്യാം-സുപ്രീം കോടതി
കര്‍ഷകര്‍ നേരിടുന്ന അനീതിയില്‍ പ്രതിഷേധിച്ച് സിഖ് പുരോഹിതന്‍ ആത്മഹത്യ ചെയ്തു