തിരുവല്ല- സോളാര്‍ കാലം മുതല്‍ മലയാളികള്‍ക്ക് സുപരിചിതയാണ് നടി ശാലു മേനോന്‍. കുടുംബ പ്രേക്ഷകരുടെ പ്രിയതാരവുമാണ് ശാലുമേനോന്‍. നൃത്ത അധ്യാപികയായും നടിയായും തിളങ്ങുന്ന ശാലു മേനോന്റെ വിവാഹ ജീവിതം വി വേര്‍്പിരയലിന്റെ വക്കില്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ശാലുവിന്റെ പുതിയ ചിത്രത്തിന് നേരെ ഉയര്‍ന്ന വംശീയ അധിക്ഷേപമാണ്. സാരിയില്‍ സുന്ദരിയായിരുന്ന ശാലുവിന്റെ ജാക്കറ്റിന്റെ നിറം കണ്ടിട്ടാണ് ചിലര്‍ വംശീയ അധിക്ഷേപം നടത്തിയത്. 'പുലയന്മാരുടെ നീലവസ്ത്രം ധരിക്കാതെ വേറെ ഒരു വസ്ത്രവും കിട്ടിയില്ലേ' എന്നാണ് ശാലുവിനോട് ചിലര്‍ ചോദ്യം ഉന്നയിച്ചത്. എന്നാല്‍ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ കമന്റ് ഇട്ടയാള്‍ കമന്റും പിന്‍വലിച്ചു മുങ്ങി. എങ്കിലും അതിനും മുന്‍പേ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.