Sorry, you need to enable JavaScript to visit this website.

അനുശ്രീ വോട്ട് പിടിച്ച കോണ്‍ഗ്രസ്  സ്ഥാനാര്‍ഥി ദയനീയമായി തോറ്റു.

പത്തനംതിട്ട- സിനിമ താരം അനുശ്രീ വോട്ട് തേടിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോറ്റു. പത്തനംതിട്ട ചെന്നീര്‍ക്കര പഞ്ചായത്തിലെ 12ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിനോയ് വര്‍ഗീസ് ആണ് ദയനീയമായി പരാജയപ്പെട്ടത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ആര്‍ മധുവാണ് ഇവിടെ ജയിച്ചത്. റിനോയ് വര്‍ഗീസിന്റെ ബ്ലോക്ക്, ജില്ല പഞ്ചായത്ത് ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബസംഗമത്തിലാണ് അനുശ്രീ പങ്കെടുത്തിരുന്നത്. 411 വോട്ടുകള്‍ നേടിയ മധു 11 വോട്ടകള്‍ക്കാണ് ജയിച്ചത്. 400 വോട്ടുകള്‍ നേടി സ്വതന്ത്ര സ്ഥാനാര്‍ഥി രണ്ടാമതെത്തിയപ്പോള്‍ റിനോയ് വര്‍ഗീസിന് 132 വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. അനുശ്രീ പ്രചരണത്തിനെത്തിയത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷിച്ചിരുന്നത്. 13 വോട്ടുകള്‍ നേടിയ ബിജെപിയാണ് നാലാം സ്ഥാനത്ത്. വാര്‍ഡിലെ കോണ്‍ഗ്രസ് കുടുംബസംഗമത്തില്‍ പങ്കെടുത്ത് സംസാരിച്ച നടി ആരാധകര്‍ക്കൊപ്പം സെല്‍ഫിയുമെടുത്താണ് അന്ന് മടങ്ങിയത്. റിനോയ് വര്‍ഗീസുമായി അനുശ്രീക്ക് ദീര്‍ഘകാല സൗഹൃദമാണുള്ളത്. ഇതാണ് പ്രചാരണത്തിനിറങ്ങാന്‍ കാരണമായത്. റിനോയ് വിജയിച്ചുകഴിഞ്ഞാല്‍ നാട്ടുകാര്‍ക്ക് ചെയ്തു കൊടുക്കേണ്ടതെല്ലാം ചെയ്യുമെന്ന് തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും അതിനാലാണ് അദ്ദേഹത്തെ പിന്തുണച്ച് പ്രചാരണത്തിനിറങ്ങിയതെന്നും അനുശ്രീ പറഞ്ഞിരുന്നു.

Latest News