മൊറാദാബാദ്- ഉത്തര്‍പ്രദേശിലെ പുതിയ മതപരിവര്‍ത്തന നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്ത റഷീദ് അലിയുടെ ഭാര്യ പിങ്കി ഭര്‍ത്താവിന്റെ കുടുംബത്തോടൊപ്പം പോയി.
1998 ലാണ് താന്‍ ജനിച്ചതെന്നും മതം മാറിയിട്ടുണ്ടെന്നും യുവതി മജിസ്‌ട്രേറ്റിനെ അറിയിക്കുകയായിരുന്നു. ഡെറാഡൂണില്‍വെച്ച് ജൂലൈ 24-നാണ് റഷീദ് അലിയെ വിവാഹം ചെയ്തതെന്നും 22 കാരിയും ഗര്‍ഭിണിയുമായ യുവതി മജിസ്‌ട്രേറ്റിനോട് ബോധിപ്പിച്ചു.
ഭര്‍ത്താവിന്റെ കുടുംബത്തോടൊപ്പം പോകാനാണ് ആഗ്രഹമെന്നും യുവതി മജിസ്‌ട്രേറ്റിനെ ബോധിപ്പിച്ചതായി പോലീസ് പറഞ്ഞു.