മുംബൈ-വലിയ തുകകള്‍ കൈമാറ്റം ചെയ്യുന്നതിന് ഉപയോഗിയ്ക്കുന്ന ആര്‍ടിജിഎസ് സേവനം പരിഷ്‌കരിച്ച് ആര്‍ബിഐ. എത്ര വലിയ തുകയും ഇനി 24 മണിക്കൂറും ഇടപാടുകള്‍ നടത്താം. നാളെ മുതല്‍ പരിഷ്‌കരിച്ച സേവനങ്ങള്‍ ലഭ്യമായി തുടങ്ങും. ആര്‍ടിജിഎസ് സേവനം 24 മണിക്കൂര്‍ സേവനമാക്കി പരിഷ്‌കരിയ്ക്കും എന്ന് നേരത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച മുതല്‍ പരിഷ്‌കരിച്ച സേവനം ലഭ്യമാകും എന്ന് ആര്‍ബിഐ പ്രഖ്യാപിയ്ക്കുകയായിരുന്നു.നിലവില്‍ രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ആറുമണി മുതല്‍ മാത്രമാണ് ആര്‍ടിജിഎസില്‍ പണമയയ്കാന്‍ സാധിയ്ക്കു. ഇത് നാളെ മുതല്‍ 24 മണിക്കൂര്‍ സേവനമായി മാറും. ആര്‍ടിജിഎസ് 24 മണിക്കൂര്‍ സേവനമാക്കുന്നതോടെ പണമിടപാടുകള്‍ കൂടുതല്‍ സുഖമമാകും എന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. വലിയ തുകകള്‍ 24 മണിക്കൂറില്‍ കൈമാറ്റം ചെയ്യുന്നതിനായുള്ള നെഫ്റ്റ് സേവനം നേരത്തെ തന്നെ റിസര്‍വ് ബാങ്ക് 24ം7 ആക്കിയിരുന്നു.