ഹ്യൂസ്റ്റണ്‍- കോവിഡ് പരിശോധനക്കായി ഉമിനീര്‍ അടിസ്ഥാനമാക്കിയുള്ള പോര്‍ട്ടബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ടെസ്റ്റിംഗ് പ്ലാറ്റ്‌ഫോം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഈ പരിശോധനയിലൂടെ ലബോറട്ടറി രീതികളുടെ ആവശ്യമില്ലാതെ 15 മിനിറ്റിനുള്ളില്‍ ഫലങ്ങള്‍ നല്‍കുമെന്ന് അവര്‍ അവകാശപ്പെടുന്നു.
സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ വിവരിച്ചിരിക്കുന്ന പുതിയ രീതി അനുസരിച്ച്, ഒരു രോഗിയുടെ സാമ്പിളിലെ വൈറസിന്റെ അളവ് നിര്‍ണയിക്കാന്‍ ഒരു സ്മാര്‍ട്ട്‌ഫോണുമായി ഫ്‌ളൂറസെന്‍സ് മൈക്രോസ്‌കോപ്പ് റീഡൗട്ട് ഉപകരണം ബന്ധിപ്പിച്ചിരിക്കുന്നു.
യു.എസിലെ തുലെയ്ന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ പരിശോധന നടത്തിയ 12 പേരിലും വിജയകരമായി. ആര്‍.ടി.പി.സി.ആര്‍ രീതി പോലെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതാണിതെന്ന് കണ്ടെത്തിയിട്ടുണ്ട്.