Sorry, you need to enable JavaScript to visit this website.

വിവാഹ ജീവിതം മഹാ ദുരന്തം- രാഖി സാവന്ത്

 മുംബൈ-വിവാഹ ജീവിതം പരാജയപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം  രാഖി സാവന്ത്. രംഗത്ത്. കടുത്ത നിരാശയിലാണ് ഇപ്പോള്‍ താനെന്നും തുറന്നു പറഞ്ഞു. 2019ലാണ് വ്യവസായിയായ രിതേഷുമായി വിവാഹിതയായെന്നു താരം അറിയിച്ചത്. എന്നാല്‍ വരന്റെ ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നില്ല.സല്‍മാന്‍ഖാന്‍ അവതാരകനായിവരുന്ന ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് ഹിന്ദി സീസണില്‍ രാഖി പങ്കെടുക്കുന്നുണ്ട്. അതിന് മുന്നോടിയായുള്ള അഭിമുഖത്തിലാണ് വിവാഹത്തകര്‍ച്ചയെ കുറിച്ച് രാഖിയുടെ വെളിപ്പെടുത്തല്‍.
വിവാഹജീവിതം വലിയ ദുരന്തമായി മാറി. കടുത്ത വിഷാദത്തിലാണ്. വിധി എല്ലായ്‌പ്പോഴും എനിക്കെതിരായിരുന്നു. എങ്കിലും മറ്റുള്ളവരെപ്പോലെ എന്റെ ജീവിതം ഞാന്‍ നശിപ്പിക്കില്ല. ദൈവം നല്‍കിയ സമ്മനമാണിത്. അതുകൊണ്ടു തന്നെ അമൂല്യമാണ്. ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രശ്‌നത്തിലാണ്. ഒറ്റയ്ക്കാണ് കുടുംബം നോക്കുന്നത്. ഒരു ധനികനെ വിവാഹം ചെയ്തപ്പോള്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു എന്നാണ് വിചാരിച്ചത്. എന്നാല്‍ ആ തീരുമാനം തെറ്റായിരുന്നു. തങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന് ബിഗ് ബോസില്‍ വിശദമാക്കാം-രാഖി പറഞ്ഞു.

Latest News