ബെയ്ജിംഗ്- ചൈനയിലെ ഉയിഗുറുകളെ ഫേഷ്യല്‍ റെക്കഗ്‌നിഷനിലൂടെ തിരിച്ചറിയാനും നിരീക്ഷിക്കാനുമുള്ള സംവിധാനം സ്മാര്ട്ട് ഫോണ്‍ കമ്പനിയായ വാവെയ് വികസിപ്പിച്ചത് വിവാദമായി. ചൈനയിലെ അതിര്‍ത്തി മേഖലയിലെ താമസക്കാരാണ് ഉയിഗൂര്‍ മുസ്‌ലിംകള്‍. ചൈനീസ് ഭരണകൂടം ഇവരെ ശത്രുക്കളായി കാണുന്നു. സ്വതന്ത്ര രാജ്യവാദവും ഭിന്ന സംസ്‌കാരവും ഇവരെ വ്യത്യസ്ഥരാക്കുന്നു. ഈ സാഹചര്യത്തില്‍ വാവെയ് കമ്പനിയുടെ കണ്ടു പിടുത്തം പ്രശ്‌നമാവുമന്നുറപ്പ്. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം ചൈനീസ് സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നതായി കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനീസ് സ്മാര്ട്ട് ഫോണ്‍ കമ്പനി തന്നെ ഇത്തരമൊരു സംവിധാനം വികസിപ്പിച്ചത് വിവാദ കൊടുങ്കാറ്റുണ്ടാക്കുമെന്നാണ് സൂചന.