ന്യൂദല്‍ഹി- ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി വ്യത്യസ്തത പുലര്‍ത്തിയ ഒരു സര്‍വകലാശാല ആയിരുന്നുവെന്നും ഇപ്പോള്‍ അതു മരിച്ചു കഴിഞ്ഞുവെന്നും പ്രശസ്ത ചരിത്രകാരി റൊമീലാ ഥാപ്പര്‍.
ചിന്തിക്കാനും സ്വതന്ത്രമായി സംസാരിക്കാനും അനുമതി നല്‍കാത്ത വൈസ് ചാന്‍സലര്‍മാരും ഫാക്കല്‍റ്റിയും ഉള്ളപ്പോള്‍ എങ്ങനെ ഒരു സര്‍വകലാശാലക്ക് വ്യതിരിക്തമാകാന്‍ സാധിക്കുമെന്ന് അവര്‍ ചോദിച്ചു.
ഇത്തരം ആളുകള്‍ക്ക് ചേര്‍ന്ന വേണമെങ്കില്‍ ഒരു നല്ല ടീച്ചിംഗ് ഷോപ്പ് നിര്‍മിക്കാം. എന്നാല്‍ വൈദഗ്ധ്യവും വ്യതിരക്തതയുമുള്ള ഒരു സര്‍വകാലാശാല സ്ഥാപിക്കാനാവില്ല- പുസ്‌കത പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് അവര്‍ പറഞ്ഞു.