കൊച്ചി- പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം കുരുതിയുടെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ മനു വാര്യരാണ് സംവിധായകന്‍.
പൃഥ്വിരാജിനു പുറമെ സുപ്രിയ മേനോനും മല്ലിക സുകുമാരനും തിരി തെളിയിക്കുന്ന ചിത്രങ്ങള്‍ സുപ്രിയ മേനോന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.
ചിത്രത്തിന്റെ ടൈറ്റില്‍ പോസറ്റര്‍ ഒരാഴ്ചമുമ്പ് പുറത്തിറക്കിയിരന്നു. സാമൂഹിക, രാഷ്ട്രീയ ത്രില്ലറായ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് നിര്‍മിക്കുന്നത്.
ഐശ്വര്യ ലക്ഷ്മിയാണ് നായിക. പൃഥ്വിരാജിനു പുറമെ, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, റോഷന്‍ മാത്യു, നവാസ് വള്ളിക്കുന്ന്, ശ്രന്ദ തുടങ്ങിയവരാണ് അഭിനേതാക്കള്‍.